ഷാക്കിറയും പിതാവും. ഷാക്കിറ ട്വീറ്റ് ചെയ്ത ചിത്രം | Photo: twitter.com/shakira
വിഖ്യാത പോപ് ഗായിക ഷാക്കിറയുടേയും ഫുട്ബോൾ താരം ജെറാർഡ് പിക്വെയുടേയും വിവാഹമോചനമാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചൂടുള്ള ചർച്ച.കഴിഞ്ഞ ദിവസമാണ് തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ഷാക്കിറുടെ പുതിയ ട്വീറ്റ് കൂടുതൽ വാർത്തകൾക്ക് വഴിയൊരുക്കുകയാണ്. തന്റെ പിതാവ് വീണുവെന്നും പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിലാണ് എന്നുമാണ് ട്വീറ്റിന്റെ രത്നച്ചുരുക്കം.
ചികിത്സയിൽക്കഴിയുന്ന പിതാവിനെ ചുംബിക്കുന്ന ചിത്രത്തോടൊപ്പമാണ് അവർ ഇക്കാര്യം പറയുന്നത്. ഈയടുത്ത് ബാഴ്സലോണയിൽ ഒരു ആംബുലൻസിൽ എന്നെ കണ്ടതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുകൊണ്ട് ഒരുപാട് സന്ദേശങ്ങൾ വന്നിരുന്നു. ഇക്കഴിഞ്ഞ 28-ാം തീയതിയിലെടുത്ത ചിത്രങ്ങളാണവ. വീണ് പരിക്കേറ്റ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഞാൻ. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഷാക്കിറ കുറിച്ചു.
90-കാരനാണ് ഷാക്കിറയുടെ പിതാവായ വില്ല്യം മെബാറക് ഛാഡിഡ്. പിക്വെയുമായി വിവാഹബന്ധം വേർപെടുത്തുന്നു എന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് പിതാവിന് വീഴ്ചയിൽ പരിക്കേറ്റു എന്ന് ഷാക്കിറ ട്വീറ്റ് ചെയ്തത്. പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കുറച്ചുകാലമായി ഷാക്കിറ പിക്വെയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറില്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാക്കിറ അവസാനമായി പിക്വെയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫുട്‌ബോൾ ലോകകപ്പിനിടേയാണ് ഇരുവരും അടുക്കുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് ഗാനമായ 'വക്ക വക്ക' വൻ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം 2011-ലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്.
Content Highlights: Pop singer Shakira's father suffers bad fall, Shakira's Split from Gerard Pique
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..