ക്രിസ്റ്റി സിനിമയുടെ പോസ്റ്റർ
മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം 'പൂവാർ' പുറത്തിറങ്ങി. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനം ഈണമിട്ട് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.
നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ്. ഒരു ഇടവേളക്ക് ശേഷം മാളവിക മോഹന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് കൂടി ക്രിസ്റ്റി കാരണമാവുന്നു.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ്, ഊർമിള കൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. പ്രേമം, ആനന്ദം, ഭീഷ്മപർവം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് സി ചന്ദ്രൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ക്രിസ്റ്റി.
റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഫെബ്രുവരിയിൽ 17ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മനു ആന്റണിയാണ് എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് - ഹുവൈസ് മാക്സോ.
Content Highlights: poovar song, christy malayalam movie second song, govind vasantha music
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..