ഗാനരചയിതാവ് പൂവച്ചൽ ഖാദറിനെ അനുസ്മരിച്ച് ഗായകരായ എം.ജി.ശ്രീകുമാറും ജി.വേണു​ഗോപാലും.

"ഖാദറിക്കയും യാത്രയായി. തീർത്താൽ തീരാത്ത ദു:ഖം നമുക്കേകി കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ! എത്രയെത്ര ഗാനങ്ങൾ ആ തൂലികത്തുമ്പിൽ പിറന്നിരിക്കുന്നു. എത്രയെത്ര സമാഗമങ്ങൾ ഈ തിരുവനന്തപുരം നഗരിയിൽ നമ്മൾ തമ്മിൽ. നാട്യങ്ങളേതുമില്ലാതെ, സ്നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയിൽ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല". വേണു​ഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു

പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ഒരിക്കലും മറക്കാനാകാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ചാണ് പ്രതിഭാധനനായ ആ എഴുത്തുകാരൻ വിട പറയുന്നതെന്നും എം.ജി.ശ്രീകുമാർ കുറിച്ചു.

"ഒന്നും പറയാൻ വാക്കുകളില്ല. ഒരുപാട് വർഷത്തെ ആത്മബന്ധമുണ്ട്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യൻ. അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റുകളാണ്. അതിൽ ഞാൻ ആലപിച്ച ‘ ദശരഥം’ എന്ന ചിത്രത്തിലെ ‘ മന്ദാരച്ചെപ്പുണ്ടോ’ ഗാനവും ഉൾപ്പെടുന്നു. കാലചക്രം ചലിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരുപാട് ഓർമകളും സംഭാവനകളും നൽകി നമ്മുടെ പ്രതിഭാധനരായ കലകാരന്മാർ നമ്മോടു വിടപറയുകയും ചെയ്യുന്നു. ഖാദറിക്ക, എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം.

എരിയുന്ന പകലിൻ എകാന്തയാമം കഴിയുമ്പോൾ… കഴിയുമ്പോൾ…

അതിൽ നിന്നുമിരുളിൻ ചിറകോടെ രജനി അണയുമ്പോൾ… അണയുമ്പോൾ…

പടരുന്ന നീലിമയാൽ പാ ത മൂടവേ..

വളരുന്ന മൂകതയിൽ പാരുറങ്ങവേ..

നിമിഷമാം ഇല കൊഴിയേ… ജനിയുടെ രഥമണയേ…

ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ മൌനം പാടുന്നു…"എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

content highlights : poovachal khadar rememberance mg sreekumar g venugopal