തരംഗമായ് പൂരപ്പാട്ട്, പ്രേക്ഷക മനസ്സുകളില്‍ പൂരത്താളം


Poorappattu

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തോടു അനുബന്ധിച്ചു 2022 മെയ് 22നു നടന്ന പൂരം ആള്‍ക്കടലായിനിറഞ്ഞൊഴുകിയപ്പോള്‍ പൂരപ്രേമികളില്‍ ഹൃദയ താളത്തിന്റെ ആര്‍ത്തലകള്‍ തീര്‍ത്ത പൂരോത്സവഗാനം ആഴ്ചകള്‍ക്കുള്ളില്‍ അരലക്ഷത്തിലധികം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാകുന്നു.

ആനയൂട്ടും ആനനീരാട്ടും ആല്‍ത്തറമേളങ്ങളും പഞ്ചവാദ്യങ്ങളും പാണ്ടിമേളങ്ങളും ആറാട്ടു കാഴ്ചകളും കുടമാറ്റങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളും സമ്മേളിക്കുന്ന മുഖത്തല പൂരത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഒപ്പിയെടുത്ത വീഡിയോ ഗാനം രചിച്ചത് ജയകുമാര്‍ മാധവനും സംഗീതം നല്‍കി ആലപിച്ചത് വെങ്കിട്ട് നാരായണനുമാണ്.

മലയാളത്തിലെ പ്രിയ കവി ശ്രീകുമാര്‍ മുഖത്തല രചിച്ച ശ്ലോകത്തോടെയാണ് പൂരോത്സവഗാനം ആരംഭിക്കുന്നത്. മുഖത്തല മുരഹരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മിരാന ക്രിയേഷന്‍സ് നിര്‍മ്മിച്ച ഗാനത്തിന്റെ പശ്ചാത്തല സംഗീതം ഷാജു വാടിയിലും പൂരോത്സവത്തിന്റെ ചടുലദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ശരത് ആര്‍ മഠത്തിലുമാണ്. വിപിന്‍ ലൗഡ് സ്പീക്കര്‍ എഡിറ്റിങ് നിര്‍വ്വഹിച്ച പൂരോത്സവഗാനം പുറത്തിറങ്ങിയ ദിവസം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.


Content Highlights: Poorappattu mukhathala sree krishnaswamy temple

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented