ആർത്തവസമയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങൾ; 'പൂച്ചി' വൈറലാവുന്നു


ആർത്തവസമയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങളുടെ നേർക്കാഴ്ചയാണ് 'പൂച്ചി'.

'പൂച്ചി' മ്യൂസിക് വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഐഡ എച്ച്സി പ്രൊഡക്ഷൻ ഹബ്ബിന്റെ ബാനറിൽ അരുൺ എസ്. ചന്ദ്രൻ കൂട്ടിക്കൽ നിർമ്മിച്ച് പ്രശസ്ത ഫിലിം മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂർ സംവിധാനം ചെയ്ത ആഫ്രോബീറ്റ് വിഭാഗത്തിൽപ്പെട്ട മ്യൂസിക് വിഡിയോയാണ് ‘പൂച്ചി’. ധന്യ സുരേഷിന്റെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് രജത് പ്രകാശാണ്. ‘പൂച്ചി’യുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ അനോജ് തോമസും പ്രൊജക്ട് ഡിസൈനർ വിയാൻ മംഗലശ്ശേരിയുമാണ്.

ആർത്തവസമയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങളുടെ നേർക്കാഴ്ചയാണ് 'പൂച്ചി'. ലോകത്ത് ദിവസേന 30 കോടി സ്ത്രീകൾ ആർത്തവവേദനകളിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാറ്റിനിർത്തപ്പെടേണ്ടവളല്ല ആർത്തവമുള്ള സ്ത്രീയെന്നും അവൾ പൂർണ്ണസ്വതന്ത്രയാണെന്നും മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ള പ്രകൃതിയുടെ മാർഗ്ഗമാണ് ആർത്തവമെന്നും പൂച്ചിയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നു. പേടി, അനുഗ്രഹം, ചെറുത്തുനിൽപ്പ്, സ്വാതന്ത്ര്യം എന്നീ നാല് ഭാവങ്ങളാണ് നാലു സ്ത്രീകളുടെ ജീവിതത്തിലൂടെ ‘പൂച്ചി’യിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് ‘പൂച്ചി’.

വിഷ്ണു ദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരൻ എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു. ഛായാഗ്രഹണം - മഹാദേവൻ തമ്പി, എഡിറ്റർ - പ്രണവ് ബാബു, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, കോസ്‌റ്റ്യൂസ് - സുജിത് സുധാകർ, വിഎഫ്എക്‌സ് - സുമിൽ ശ്രീധരൻ, ഡിഐ - ജോജി പാറക്കൽ, മേക്കപ്പ് - നരസിംഹ സ്വാമി, അസോസിയേറ്റ് ഡയറക്ടേഴ്‌സ് - സാലിം അലി & ലിബാസ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - അതുൽ കൃഷ്ണ എസ്, സ്റ്റിൽസ് - അജി ചിത്രം.

Content Highlights: poochi, malayalam music video, afrobeat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


03:00

പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രാവിനെ രക്ഷിച്ച ഷംസീറിന് നാടിന്റെ കൈയടി

Sep 27, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented