നിലാവിനറിയുമോ അലകടലാഴം; പൊന്നിയിൻ സെൽവനിലെ പൂങ്കുഴലിയുടെ പാട്ട്


എ.ആർ. റഹ്മാൻ ഈണമിട്ട ​ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ശിവ അനന്ത് ആണ്.

പൊന്നിയിൻ സെൽവനിൽ ഐശ്വര്യ ലക്ഷ്മി | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പ്രശസ്ത തമിഴ്സാഹിത്യകാരൻ കൽക്കിയുടെ നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിലെ പുതിയ​ഗാനമെത്തി. 'അലകടലാഴം നെലവ് അറിയാതോ' എന്ന് തുടങ്ങുന്ന ​ഗാനം അനന്തര നന്ദിയാണ് ആലപിച്ചിരിക്കുന്നത്.

എ.ആർ. റഹ്മാൻ ഈണമിട്ട ​ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ശിവ അനന്ത് ആണ്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന പൂങ്കുഴലി, കാർത്തിയുടെ വന്ദിയതേവൻ എന്നിവർ നടത്തുന്ന കപ്പൽയാത്രയാണ് ​ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു നിർണായകരം​ഗം കൂടിയാണിത്.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർപ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

വിക്രം, കാർത്തി, ജയംരവി, തൃഷ, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രത്തിന്റെ ആദ്യഭാ​ഗമാണ് ഇപ്പോളിറങ്ങുന്നത്. രണ്ടാം ഭാ​ഗം പിന്നാലെയെത്തും.

ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവർമനാണ് ഛായാ​ഗ്രഹണം. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രം സെപ്തംബർ 30 ന് റിലീസ് ചെയ്യും.

Content Highlights: ponniyin selvan new song released, alaikadal azham song, karthi and aishwarya lekshmi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented