-
സൂര്യ നിര്‍മിക്കുന്ന ചിത്രം. നായിക ജ്യോതിക. ചിത്രത്തിലെ ഒരു ഗാനമാലപിക്കുന്നത് സൂര്യയുടെ സഹോദരി ബൃന്ദയും. ഒരുപാടു പ്രത്യേകതകളുമായാണ് പൊന്മകള് വന്താല്‍ എന്ന പുതിയ ചിത്രം എത്തുന്നത്. ബൃന്ദ ആലപിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
'വാ ചെല്ലം' എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. നവാഗതനായ ജെ ജെ ഫ്രെഡറിക് സംവിധാനം ചെയ്യുന്ന പൊന്‍ മകള്‍ വന്താല്‍ എന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ജ്യോതിക അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ത്യാഗരാജന്, ഭാഗ്യരാജ്, ആര് പാര്ഥിപന്, പാണ്ഡ്യരാജന്, പ്രതാപ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാര്‍ച്ച് 27നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
Content Highlights : pon magal vandhal new tamil movie song by brinda sivakumar govind vasantha musical
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..