Kerala Police Videoപാട്ടുപാടുന്ന പോലീസ് ഉദ്യോഗസ്ഥൻ. കേരളാ പോലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
കേരളത്തിൽ ഏറെ ഫോളോവർമാരുള്ള സോഷ്യൽ മീഡിയാ അക്കൗണ്ടാണ് കേരളാ പോലീസിന്റേത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം സജീവമായ കേരളാ പോലീസിന്റെ പേജിൽ വരുന്ന ഓരോ പോസ്റ്റും ശ്രദ്ധിക്കപ്പെടാറുണ്ട്. അറിയിപ്പുകൾക്ക് പുറമേ ചില രസകരമായ വീഡിയോകളും ഇവർ പോസ്റ്റ്ചെയ്യാറുണ്ട്. അങ്ങനെയൊരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
ഡ്യൂട്ടിക്കിടയിൽ പാട്ടുപാടുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേരളാ പോലീസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിലുള്ളത്. ശബരിമല ഡ്യൂട്ടിയുടെ ഇടവേളയിൽ ജിബിൻ ജോർജ് എന്ന ഉദ്യോഗസ്ഥൻ പാടിയ പാട്ടാണ് കേരളാ പോലീസിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമപേജുകളിൽ പോസ്റ്റ് ചെയ്തത്. നിലയ്ക്കലിൽ സുരക്ഷാ ചുമതലയിലുള്ള ജിബിൻ ജോർജ് ആണ് ഗായകൻ. ജിബിന്റെ പാട്ട് കൺട്രോൾ റൂമിലെ സഹപ്രവർത്തകർ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.
സില്ലിന് ഒരു കാതൽ എന്ന ചിത്രത്തിലെ എ.ആർ.റഹ്മാൻ ഈണമിട്ട ‘മുൻപേ വാ.. എൻ അൻപേ വാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ജിബിൻ പാടുന്നത്. ജിബിൻ പാടുന്നത് മൊബൈലിൽ പകർത്തുന്ന സഹപ്രവർത്തകരേയും വീഡിയോയിൽ കാണാം. ജിബിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ഒരു മിനിറ്റിൽ താഴെ മാത്രമാണ് വിഡിയോയുടെ ദൈർഘ്യം.
Content Highlights: police officer singing, viral video, kerala police song video viral
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..