ളയ ദളപതിയുടെ കട്ട ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് സണ്ണി വെയ്ന്‍ നായകനാവുന്ന പോക്കിരി സൈമണ്‍. ഒരു കടുത്ത ആരാധകന്‍. വിജയ് ആരാധകരെ ഹരം കൊള്ളിക്കാന്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്. പതിവ് വിജയ് സിനിമകളിലെ പോലെ ചടുലമായ, ഒരു ഡപ്പാം കൂത്ത് നമ്പറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന അടടാ അടീങ്കടാ  എന്ന ഗാനം. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്.

പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, ആപ്പാനി ശരത് , ദിലീഷ് പോത്തന്‍ , സൈജു കുറുപ്പ്, ഗ്രിഗറി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കെ അമ്പാടിയാണ്. ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.