'ഏക് പ്യാര്‍ കാ നഗ്മാ ഹേ....'പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമിലിരുന്നു ആ സ്ത്രീ പാടുകയാണ്. കേട്ടു നില‍്‍ക്കുന്ന ആര്‍ക്കും അത് അവര്‍ തന്നെ പാടുന്നതാണെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസം തോന്നിപ്പിക്കുന്ന ശബ്ദ മാധുര്യത്തോടെ, ശ്രുതിശുദ്ധിയോടെ. 

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഈ ഗായികയുടെ പാട്ട് കേട്ട് ലയിച്ചിരിക്കുകയാണ്. ഷോറിൽ മുകേഷിനൊപ്പം  ലതാമങ്കേഷ്കർ പാടി ഹിറ്റാക്കിയ നിത്യഹരിതഗാനങ്ങളിൽ ഒന്നായ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ അത്ര ആയാസരഹിതമായാണ് അവർ ആലപിക്കുന്നത്.

റെയില്‍വേ പ്ലാറ്റ് ഫോമിലിരുന്നാണ് ഇവര്‍ പാടുന്നത്, ഇടക്കിടെ ട്രെയിനിന്‍റെ ശബ്ദവും വീഡിയോയില്‍ കടന്നു വരുന്നുണ്ട്. പാടുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ട്രെയിനില്‍ പാട്ട് പാടി ഉപജീവനം കഴിക്കുന്ന ആളാകാം എന്നു മാത്രമാണ് കരുതുന്നത്. എന്തായാലും ആത്മാവില്‍ തൊട്ട് അവര്‍ പാടുമ്പോള്‍ കേള്‍ക്കുന്നവര്‍ പറയും; ഇത്  ദൈവികമായ ആലാപനം തന്നെ.

Content Highlights : Platform Singer  Old Lady Singing Viral Video Ek pyar ka nagma hai Hindi Hit Song