കാതിനെ കുളിരണിയിച്ച് കാര്‍ത്തികിന്‍റെ ശബ്ദം, ശ്രദ്ധ നേടി 'ടു സ്റ്റേറ്റ്സി'ലെ ഗാനം

മനു പിള്ള, ശരണ്യ നായര്‍ എന്നിവരെ  കേന്ദ്രകഥാപാത്രങ്ങളാക്കി ജാക്കി എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്‌സിലെ പുതിയ ഗാനം പുറത്തിറങ്ങി. 

പെണ്ണേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. ജോ പോളിന്‍റെ വരികള്‍ക്ക് ജെയ്ക്സ് ബിജോയ് ഈണം നല്‍കിയിരിക്കുന്നു.

മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റിനൈസന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ,  ചിത്രം മാര്‍ച്ച് ആറിന് തീയേറ്ററുകളിലെത്തും

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented