കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന സൈക്കളോജിക്കല്‍ ത്രില്ലറാണ് പെന്‍ഗ്വിന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മൂന്ന് ഭാഷകളിലുള്ള ഗാനം അനിരുദ്ധ് രവിചന്ദ്രന്‍ പുറത്തിറക്കി. സന്തോഷ് നാരായണന്റേതാണ് സംഗീതം.

സോണി മ്യൂസികും സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 

മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വിവേകും തെലുങ്കില്‍ വെണ്ണിലാകാന്തിയുമാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 

സ്വന്തം കുഞ്ഞിന്റെ രക്ഷക്കായുള്ള ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് പെന്‍ഗ്വിന്‍. സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജൂണ്‍ 19നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. 200 രാജ്യങ്ങളില്‍ ചിത്രമെത്തും.

Content Highlights : penguin tamil psychological thriller omale lyric video out keerthy suresh karthik subbaraj