'പീസി ' ൽ പരീക്ഷണാത്മക ​ഗാനവുമായി ഷഹബാസ് അമൻ


ഇതുവരെ ഷഹബാസ് അമൻ പാടിയിട്ടുള്ള പാട്ടുകളിൽ നിന്നും ഏറെ വ്യത്യസ്ത പുലർത്തുന്ന സറ്റയർ സ്വഭാവമുള്ള ' മാമ ചായേൽ ഉറുമ്പ് ' എന്ന പാട്ടിൻ്റെ റെക്കോഡിങ് പൂർത്തിയായി.

പീസ് എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ

സൻഫീർ കെ യുടെ സംവിധാനത്തിൽ ജോജു ജോർജ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ' പീസ് ' ൽ പരീക്ഷണാത്മക ഗാനം ആലപിച്ച് ഷഹബാസ് അമൻ. ഇതുവരെ ഷഹബാസ് അമൻ പാടിയിട്ടുള്ള പാട്ടുകളിൽ നിന്നും ഏറെ വ്യത്യസ്ത പുലർത്തുന്ന സറ്റയർ സ്വഭാവമുള്ള " മാമ ചായേൽ ഉറുമ്പ് " എന്ന പാട്ടിൻ്റെ റെക്കോഡിങ് പൂർത്തിയായി. സംവിധായകൻ്റെ തന്നെ വരികൾക്ക് ജുബൈർ മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിലെ ഗാനം ഉടൻ തന്നെ പുറത്തിറങ്ങും. ചിത്രീകരണം പൂർത്തീകരിച്ച സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഹൈപ്പർലിങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു പരീക്ഷണ സിനിമയാണ് 'പീസ് ' .

ജോജു ജോർജിന് പുറമെ അനിൽ നെടുമങ്ങാട്,ശാലു റഹിം ,രമ്യാ നമ്പീശൻ, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അർജുൻ സിങ്, പൗളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ്റെ തന്നെ കഥക്ക് സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഷമീർ ജിബ്രാൻ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

ചിത്രസംയോജനം നൗഫൽ അബ്ദുള്ള.കലാ സംവിധാനം- ശ്രീജിത്ത് ഒടക്കാലി, വസ്ത്രാലങ്കാരം - ജിഷാദ് ഷംസുദ്ദീൻ,മേക്കപ്പ് - ഷാജി പുൽപള്ളി, ബാദുഷയാണ് പ്രൊഡക്ഷൻ ഡിസൈനർ. സൗണ്ട് മിക്സിങ്ങ് - അജയൻ അടാട്ട്.സ്ക്രി/പ്റ്റ് ഡോക്ടർ പിക്ച്ചേർഴ്സിൻ്റെ ബാനറിൽ ദയാപരനാണ് ചിത്രത്തിൻ്റെ നിർമ്മാണം .പി .ആർ .ഒ- മഞ്ജു ഗോപിനാഥ്.

content highlights : peace movie song shahabas aman joju george sanfeer k

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


AMIT SHA-NITISH KUMAR

1 min

2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി

Aug 10, 2022

Most Commented