ഗാനരംഗത്തിൽ നിന്ന്
മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ' പത്രോസിന്റെ പടപ്പുകൾ 'എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകി കപിൽ കപിലൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജോ പോൾ ആണ്.
ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം അഫ്‌സൽ അബ്ദുൽ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്.
വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഒ.പി.എം ഫിലിംസ് ആണ്. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ജയേഷ് മോഹൻ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷൻ-സംഗീത് പ്രതാപ്.
കല - ആഷിക്. എസ്, വസ്ത്രലങ്കാരം - ശരണ്യ ജീബു, , മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുൽ രാമചന്ദ്രൻ, സ്റ്റിൽ - സിബി ചീരൻ , സൗണ്ട് മിക്‌സ് - ധനുഷ് നായനാർ, PRO എ.എസ് ദിനേശ്, ആതിര ദിൽജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദർ റൗണ്ട്.
Content Highlights: Pathrosinte Padappukal, movie song, Dinoy Paulose, Jakes Bejoy, Afsal Abdul Latheef, Kapil Kapilan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..