പുതുമുഖങ്ങളെ അണിനിരത്തി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ 'പതിനെട്ടാം പടി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കാറ്റലകള്‍ വിണ്ണാകെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് എ.എച്ച്. കാഷിഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

സാനിയ ഇയപ്പന്‍ ഗ്ലാമറസായി എത്തുന്ന ഗാനരംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പാര്‍ട്ടി സോങ് ആയാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സാനിയയുടെ ഗ്ലാമര്‍ രംഗങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ക്ക് പുറമേ ഗാനത്തിനും വിമര്‍ശനങ്ങളുണ്ട്.

ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന, ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പതിനെട്ടാം പടിയില്‍ മമ്മൂട്ടി പ്രാധാന്യമുള്ള ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. 'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. 

മമ്മൂട്ടിയെ കൂടാതെ, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

Content Highlights : Pathinettam Padi Movie Song Saniya Iyappan  A H Kaashif Jonita Gandhi Party Song