'ഇതേതാ ഈ താടിക്കാരന്‍?' അഹാനയ്‌ക്കൊപ്പം പതിനെട്ടാംപടിയിലെ ഗാനത്തില്‍?


2019ല്‍ ഇതിനോടകം പ്രണയഗാനങ്ങളുടെ പെരുമഴ തന്നെയാണ് മലയാളത്തില്‍ പെയ്യുന്നത്.

ങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. ഒട്ടേറെ പ്രണയഗാനങ്ങള്‍ പാടി മലയാളികളുടെ മനസില്‍ ചേക്കേറിയ വിജയ് യേശുദാസ് ആണ് തൂമഞ്ഞു വീണ വഴയേ എന്നു തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.

യൂട്യൂബില്‍ ഹിറ്റായി മാറിയിരിക്കുന്ന ഈ ഗാനരംഗത്തില്‍ അഹാനയും പുതുമുഖ നടന്‍ ചന്തുനാഥുമാണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി അതിഥിയായെത്തുന്ന ചിത്രമെന്ന നിലയില്‍ പതിനെട്ടാംപടി മുമ്പെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ഈ ഗാനവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

2019ല്‍ ഇതിനോടകം പ്രണയഗാനങ്ങളുടെ പെരുമഴ തന്നെയാണ് മലയാളത്തില്‍ പെയ്യുന്നത്. കുമ്പളങ്ങി നൈറ്റ്‌സും അതിരനും ഉയരെയും സമ്മാനിച്ച നല്ല ഈണങ്ങള്‍ കേട്ടു മടുക്കാത്ത മലയാളികള്‍ക്കു മുന്നിലേക്കാണ് ഈ പുതിയ പാട്ടിന്റെ വരവ്. ലോറന്‍സ് ഫെര്‍ണാണ്ടസിന്റെ വരികള്‍ക്ക് പ്രശാന്ത് പ്രഭാകര്‍ ഈണം നല്‍കിയിരിക്കുന്നു.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന, ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യും.

Content Highlights : Pathinettam padi movie, new lyric video hit

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented