
Parannuyaram Music Album
ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ & റിസേർച് സെന്റർ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് "പറന്നുയരാം". പ്രൊഡക്ഷൻ കമ്പനിയായ സെലിബ്രിഡ്ജ് ആണ് ഈ വീഡിയോ ആൽബം രൂപകൽപന ചെയ്തത്.
ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ. ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയും സഹായവും ഉറപ്പാക്കാനും അതോടൊപ്പം ഒരു ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാനും ആണ്. അവർക്ക് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ ഉയർച്ചയാണ് നോക്കിക്കാണുന്നത്. അതിനെ സഹായിക്കുന്ന കരിയർ ജോബ് ട്രെയിനിങ്, കൾച്ചറൽ സ്പോർട്സ് ആക്ടിവിറ്റിയിൽ പങ്കെടുപ്പിക്കുകയും അവർക്ക് ആശ്വാസകരമായ ഒരു ജീവിതത്തിലേക്ക് എത്തിക്കയും ചെയ്യുക എന്നതാണ് ഇയാന്റെ പ്രധാന ലക്ഷ്യം.
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണന്റേതാണ് ആശയം.ഷൗക്കത്ത് ലെൻസ്മാൻ ആണ് ക്രീയേറ്റീവ് ഹെഡ്.ദൃശ്യാവിഷ്കാരം യൂസഫ് ലെൻസ്മാൻ.പ്രൊഡ്യൂസേഴ്സ്-അഭിലാഷ് ജോസഫ് കെ ,റോസ്മിൻ അഭിലാഷ്.ഹെക്ടർ ലെവിസ് (USA) നൊപ്പം ഗായകരായ റാണി ഹെക്ടർ,മെറിൽ ആൻ മാത്യു,ഷാജി ചുണ്ടൻ,ഡെസ്റ്റിനി മെലോൺ ടെക്സാസ് (USA)തുടങ്ങിയവരും ഈ ഗാനം ആലപിച്ചിട്ടുണ്ട്.ഫായിസ് മുഹമ്മദിന്റെ സംഗീതത്തിൽ ഷാജി ചുണ്ടനാണ് വരികളെഴുതിയിരിക്കുന്നത്. മോഡലും സിനിമാതാരവുമായ രാജേഷ് രാജിനൊപ്പം ബേബി ഇവാനിയായും ഇയാൻ ഇസ്റ്റിട്യൂട്ടിന്റെ അമരക്കാരൻ അഭിലാഷ് ജോസഫും ഭാര്യ റോസ്മിൻ അഭിലാഷും മകൻ ഇയാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
ക്യാമറ യൂസഫ് ലെൻസ്മാൻ,ആൻസൂർ പി.എം,അഷ്റഫ് പാത്രമംഗലം.എഡിറ്റിംഗ് & ഗ്രാഫിക്സ് യൂസഫ് ലെൻസ്മാൻ,സൗണ്ട് മിക്സിങ് അലെ ഫില്ലിസോളാ-യു.കെ,പ്രൊജക്റ്റ് ഡിസൈനർ ഷംസി തിരൂർ,ഫൈസൽ നാലകത്ത്-യു.കെ,സിൻഞ്ചോ നെല്ലിശേരി.ഡിസൈൻസ് ഷെമീം കോമത്ത്,വാർത്ത പ്രചരണം-എ എസ് ദിനേശ്
Content Highlights : Parannuyaraam Music Album World Autism Awareness Day Kreative KKonnect
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..