'ത്രിശങ്കു' വിൽ അന്ന ബെന്നും അർജുൻ അശോകനും | ഫോട്ടോ: സ്ക്രീൻഗ്രാബ്
അന്ന ബെന്നും അർജുൻ അശോകനും പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ചിത്രം 'ത്രിശങ്കു'വിലെ മൂന്നാമത്തെ ഗാനം 'പഞ്ഞി മിഠായി' പുറത്തിറങ്ങി. നിത്യാ മാമ്മനും നിഥിൻ രാജും ആലപിച്ചിരിക്കുന്ന ഗാനം സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്താണ് ഗാനരചന. ചിത്രത്തിന് ആശംസകൾ അറിയിച്ച് ഇതിനകം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഗാനം പങ്കുവെച്ചിട്ടുള്ളത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലാണ് ഗാനം സ്ട്രീം ചെയ്യുന്നത്..
സനു പി.എസ്. ഗിറ്റാർ, മാൻഡലിൻ, ഗിറ്റലേലെ എന്നിവ കൈകാര്യം ചെയ്തപ്പോൾ ഐ.ഡി റാവുവാണ് സാക്സോഫോണും ക്ലാരിനെറ്റും വായിച്ചിരിക്കുന്നത്. പെർക്കഷൻ കൈകാര്യം ചെയ്‌തത് അസ്സൻ നിധീഷ് എസ്.ഡി.ആണ്. അഡിഷണൽ റിഥം പ്രോഗ്രാമിങ് അൽ നിഷാദും വോക്കൽ ട്യൂണിങ് ലിജേഷ് കുമാറുമാണ് നിർവഹിച്ചിട്ടുള്ളത്. തിരുവനന്തപുരം ദീപക് എസ്.ആർ. പ്രൊഡക്ഷൻസിൽ ദീപക് എസ്.ആറും മുംബൈ സെവൻ ഹെവൻ സ്റ്റുഡിയോസിൽ എസികിയ നാനിവഡേക്കറും ആണ് ഈ ഗാനം റെക്കോഡ് ചെയ്തിരിക്കുന്നത്. ശബ്ദ സമ്മിശ്രണവും മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നത് എബിൻ പോളാണ്.
'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ ചിത്രങ്ങൾകൊണ്ട് ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ചലച്ചിത്ര സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിൻ്റെ മെന്റർ. മാച്ച്ബോക്‌സ് ഷോട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്കൊപ്പം ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാർ, ബാലാജി മോഹൻ, ശിവ ഹരിഹരൻ, ഫാഹിം സഫർ, സെറിൻ ഷിഹാബ് തുടങ്ങിയവർ 'ത്രിശങ്കു'വിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്യുത് വിനായകും അജിത് നായരുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠവും സൗണ്ട് ഡിസൈൻ ധനുഷ് നായനാരുമാണ് നിർവഹിച്ചിട്ടുള്ളത്. ഇ4 എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഗാനങ്ങൾ റിലീസ് ചെയ്യുന്നത് തിങ്ക് മ്യൂസിക്.
Content Highlights: panjimittayi song from thrishanku, arjun ashokan and anna ben
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..