-
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി യുവ സംഗീതഞ്ജരുടെ പാനി പൂരി മ്യൂസിക് ബാന്റ്. ഹരിത ഹരീഷ്, അഞ്ജലി വാര്യർ, അമിത് സാജൻ, സൻവിൻ ജനിൽ എന്നിവരാണ് പാനി പൂരിക്ക് ചുക്കാൻ പിടിക്കുന്നത്.മലയാളികളുടെ പ്രിയങ്കരിയായ നടിയും ഗായികയുമായ അപർണ ബാലമുരളിയുടെ അച്ഛന് കെ.പി.ബാലമുരളിയാണ് ഈ യുവ സംഘത്തിന്റെ മാർഗദർശി.
മനോഹരമായ ഒരു കവർ ഗാനത്തോടെയാണ് പാനി പൂരി തങ്ങളുടെ സംഗീത യാത്ര ആരംഭിച്ചിരിക്കുന്നത്. വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം കണ്ണാന കണ്ണേ, സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്നീ ഗാനങ്ങൾക്കാണ് ഇവർ കവർ വേർഷൻ ഒരുക്കിയത്.
മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നത്. ഹരിതയും അഞ്ജലിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിത് ആണ് കീബോർഡിൽ, സാൻവിൻ ഫ്ലൂട്ട് കൈകാര്യം ചെയ്തിരിക്കുന്നു.
Content Highlights : PaniPuri Music Band Kannana Kanney Vathikkalu Vellaripravu Song Cover
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..