പുരന്ദര ദാസ കൃതിക്ക് പുത്തൻ ദൃശ്യാവിഷ്കാരം; ശ്രദ്ധേയമായി പദുമനാഭ പരമ പുരുഷ


ഈ ഗാനം സാധാരണയായി ഭക്തിയുടെ അംശങ്ങളോടെ പതുക്കെയാണ് പാടുന്നതെങ്കിലും ചടുലമായാണ് പുതിയ ​പതിപ്പ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ആർ. ശർമിള | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പുരന്ദര ദാസന്റെ പദുമനാഭ പരമ പുരുഷ എന്ന കൃതിയുടെ പുത്തൻ ദൃശ്യഭാഷ്യം ശ്രദ്ധനേടുന്നു. കർണാടക ശാസ്ത്രീയ സംഗീതത്തിലെ ഏറ്റവും പ്രചാരമുള്ള ഗാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ​ഗാനത്തിന്റെ പുത്തൻരൂപം ഈണമിട്ട് പാടിയിരിക്കുന്നത് ആർ. ശർമിള ആണ്.

പുരന്ദരദാസൻ കൃഷ്ണഭക്തനായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളും കൃഷ്ണനെ ചിത്രീകരിക്കുന്നവയാണെങ്കിലും, ഈ പ്രത്യേക ഗാനത്തിൽ വിഷ്ണുവിന്റെ പേരുകളും ഗുണങ്ങളുമാണ് വർണിക്കുന്നത്. ഈ ഗാനം സാധാരണയായി ഭക്തിയുടെ അംശങ്ങളോടെ പതുക്കെയാണ് പാടുന്നതെങ്കിലും ചടുലമായാണ് പുതിയ ​പതിപ്പ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രതിഫലനമാണ് ഈ ഗാനമെന്നാണ് അണിയറക്കാർ ഇതേക്കുറിച്ച് അവകാശപ്പെടുന്നത്. രതീഷ് രവീന്ദ്രനാണ് ​ഗാനത്തിന്റെ ഛായാ​ഗ്രഹണം, എഡിറ്റിങ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ​ഗായിക ശർമിളയുടെ യൂട്യൂബ് പേജ് വഴിയാണ് ​ഗാനം പുറത്തിറങ്ങിയത്.

Content Highlights: Padumanabha- The Unrest, Music Video by R Sharmila

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented