'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലെ പാട്ടിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഫഹദ് ഫാസിൽ - അഖിൽ സത്യൻ കൂട്ടുകെട്ടിൽ അടുത്തിടെ തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ സിനിമയാണ് 'പാച്ചുവും അത്ഭുതവിളക്കും'. ഒത്തിരി ചിരിപ്പിച്ച അതോടൊപ്പം തന്നെ കുറച്ച് കരയിച്ച സിനിമ വിദ്യാഭ്യാസത്തെ കുറിച്ച് വലിയൊരു സന്ദേശവും നൽകുന്നതായിരുന്നു. മികച്ച പ്രതികരണമാണ് സിനിമകളിൽ കുടുംബപ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായത്. സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും കഥയോടും കഥാപാത്രങ്ങളോടും ഏറെ ഒത്തുപോകുന്നതും ഹൃദയസ്പർശിയുമായിരുന്നു. 'നിൻ കൂടെ ഞാനില്ലയോ...', ചൽതേ രഹോ, 'തിങ്കൾ പൂവിൻ' തുടങ്ങിയ ഗാനങ്ങൾ ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണവും മനോഹരമായ വരികളും ചേർത്തുവെച്ചതായിരുന്നു. ജസ്റ്റിൻ പ്രഭാകരനാണ് സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയത്. മനു മഞ്ജിത്തും രാജ് ശേഖറുമാണ് ഗാനങ്ങൾക്ക് വരികളൊരുക്കിയത്.
ഒട്ടേറെ വിദേശ ടെക്നീഷ്യൻമാരും പ്രശസ്തരായ സംഗീതജ്ഞരുമൊക്കെ സിനിമയിലെ സംഗീത വിഭാഗത്തിൽ അണിയറയിൽ ഒരുമിച്ചിട്ടുണ്ട്. 'നിൻ കൂടെ ഞാനില്ലയോ...' എന്ന ഗാനത്തിൽ സ്ട്രിങ്സ് ഫെയിംസ് സ്കോപ്ജെ സ്റ്റുഡിയോ ഓർക്കസ്ട്ര - മാസിഡോണിയ, ബാലാജി ഗോപിനാഥ്(ഓർകസ്ട്ര), ഡാൻ ക്രിസ്റ്റെൻ(സ്ട്രിങ്സ് അറേഞ്ച്മെൻറ്), ആഷോ തതാർചെവ്സ്കി (കണ്ടക്ടർ), അലൻ ഹാഡ്സി സ്റ്റെഫനോവ് (സൗണ്ട് റെക്കോർഡിസ്റ്റ്), റിസ്റ്റെ ട്രാജ്കോവ്സ്കി - ഇലിജ ഗ്രോവ്സ്കി (സ്റ്റേജ് മാനേജേഴ്സ് ), ആൻഡ്രൂ ടി മക്കെ, ജോഷ്വാ റോഡ്രിഗ്സ്, ബൊഹീമിയ ജംഗ്ഷൻ ലിമിറ്റഡ് (ഓർകസ്ട്ര കോർഡിനേഷൻ), വിജയ് ആനന്ദ് പി (ഓടക്കുഴൽ), വിജയ് (അക്വാസ്റ്റിക് ഗിറ്റാർ), റെജീബ് കർമാകർ (സിത്താർ), ബാലു (തബല), നവീൻ (ബാസ് ഗിറ്റാർ), ശ്രീ ശങ്കർ (വോയ്സ് എഡിറ്റർ), ബാലു തങ്കച്ചൻ (സോംഗ് മിക്സ് ആൻഡ് മാസ്റ്ററിംഗ്) തുടങ്ങി നിരവധി പ്രശസ്തരാണ് പിന്നണിയിലുണ്ടായിരുന്നത്. ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നായിരുന്നു ഗാനം ആലപിച്ചിരുന്നത്.
'ചൽതെ രഹോ...' എന്നു തുടങ്ങുന്ന ഗാനത്തിൽ ഉമേഷ് ജോഷി (ചിൽഡ്രൻസ് ക്വയർ വോയ്സ് കണ്ടക്ടർ), എസ്.എം സുഭാനി (ബാംജോ, ദോത്ര, യുകുലേലേ, മാൻഡലിൻ, സാസ്, റുവാൻ), ശ്രുതിരാജ് താർ ഷെഹ്നായ് - സരോജ (ദോലക്, കഞ്ചിറ, ഗഡ ശിംഗാരി) നവീൻ (ബാസ് ഗിറ്റാർ), ശ്രീ ശങ്കർ (വോയ്സ് എഡിറ്റർ), ബാലു തങ്കച്ചൻ (സോംഗ് മിക്സ് ആൻഡ് മാസ്റ്ററിംഗ്) തുടങ്ങിയവരായിരുന്നു പിന്നണിയിൽ. ചിത്രലേഖ സെന്നും ഗാസി ഖാൻ ബർനയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരുന്നത്.
ചിത്രത്തിലെ താരാട്ട് ഗാനം ശൈലിയിലുള്ള 'തിങ്കൾ പൂവിൻ...' എന്ന ഗാനത്തിന് പിന്നിൽ ഉമേഷ് ജോഷി (ചിൽഡ്രൻസ് ക്വയർ വോയ്സ് കണ്ടക്ടർ), സ്ട്രിങ്സ് ഫെയിംസ് സ്കോപ്ജെ സ്റ്റുഡിയോ ഓർക്കസ്ട്ര (കോൺട്രാക്ടർ), ബാലാജി ഗോപിനാഥ് (അറേഞ്ച്ഡ് ആൻഡ് ഓർകസ്ട്രേഷൻ), ആഷോ തതാർചെവ്സ്കി (കണ്ടക്ടർ), അലെൻ ഹഡ്സി സ്റ്റെഫാനോവ് (സൗണ്ട് റെക്കോർഡിസ്റ്റ്, റിസ്റ്റെ ട്രാജ്കോവ്സ്കി - ഇലിജ ഗ്രോവ്സ്കി (സ്റ്റേജ് മാനേജേഴ്സ് ), ആൻഡ്രൂ ടി മക്കെ, ജോഷ്വാ റോഡ്രിഗ്സ്, ബൊഹീമിയ ജംഗ്ഷൻ ലിമിറ്റഡ് (ഓർകസ്ട്ര കോർഡിനേഷൻ), ശ്രുതിരാജ്, കിരൺ (ദോലക്, കഞ്ചിറ, ഗഡ ശിംഗാരി), സരോജ (ദിൽറുബ), മസ്താൻ (വോയ്സ് കണ്ടക്ടർ), ശ്രീ ശങ്കർ (വോയ്സ് എഡിറ്റർ), ഡിവൈൻ ജോസഫ്, വിഷ്ണു രാജ് എംആർ, ഹരി, എഎംവി സ്റ്റുഡിയോ(റെക്കോർഡിംഗ് എഞ്ചിനിയേഴ്സ്), ബാലു തങ്കച്ചൻ (സോംഗ് മിക്സിംഗ്), ജെതിൻ ജോൺ (സോങ് മാസ്റ്ററിംഗ് തുടങ്ങിയവരായിരുന്നു പിന്നണിയിലുണ്ടായിരുന്നത്. സിനിമയിലെ ഫുൾ ഓഡിയോ ജൂക്ബോക്സ് ടി സീരീസ് മലയാളം യൂട്യൂബ് ചാനലിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമ്മിച്ചത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. മെയ് 26ന് ചിത്രം ആമസോൺ പ്രൈമിലൂടെ ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയുമാണ്.
Content Highlights: pachuvum athbutha vilakkum song technicians, fahadh faasil and anoop sathyan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..