'കാലം പാഞ്ഞപ്പോൾ ലോകം കൂടെ പാഞ്ഞേ'; 'വിചിത്രം' സിനിമയിലെ ഗാനം


വിചിത്രം സിനിമയിലെ ഗാനരം​ഗത്തുനിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന വിചിത്രം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. അംജാദ് ഷറഫത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്ട്രീറ്റ് അക്കാദമിക്‌സിന്റേതാണ് വരികൾ. ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നതും നിർമിച്ചിരിക്കുന്നതും വി3കെയാണ്.

പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് നിർമ്മാണം. ജാസ്മിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാൽ, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നിഖിൽ രവീന്ദ്രൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് അർജുൻ ബാലകൃഷ്ണൻ.

പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, എഡിറ്റർ അച്ചു വിജയൻ, കോ ഡയറക്ടർ- സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ- ആർ അരവിന്ദൻ, പ്രൊഡക്ഷൻ ഡിസൈൻ- റെയ്‌സ് ഹൈദർ ആൻഡ് അനസ് റഷാദ്, കോ റൈറ്റർ- വിനീത് ജോസ്, ആർട്ട്- സുഭാഷ് കരുൺ, മേക്കപ്പ്- സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽ- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർ വൈസർ- ബോബി രാജൻ, പി ആർ ഒ - ആതിര ദിൽജിത്ത്, ഡിസൈൻ- അനസ് റഷാദ് ആൻഡ് ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് -അനൂപ് സുന്ദരൻ.

Content Highlights: paanje video song from vichithram movie, shine tom chacko and balu varghese

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented