പത്താം വളവ് സിനിമയിൽ അദിതി രവി, കൺമണി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ
ജോസഫ് എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം സംഗീതസംവിധായകൻ രഞ്ജിൻ രാജും ഗാനരചയിതാവ് അജീഷ് ദാസനും ഒന്നിച്ച പുതിയ ഗാനം ശ്രദ്ധനേടുന്നു. പത്താം വളവ് എന്ന ചിത്രത്തിനായി ഇരുവരും വീണ്ടുമൊന്നിച്ച ഒറ്റമരപ്പാതയിലെ കത്തുംവെയിൽ പോലെ എന്ന ഗാനമാണ് കയ്യടി നേടുന്നത്.
രഞ്ജിൻ രാജ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ഹംഗറിയിലെ ബുഡാപെസ്റ്റ് സ്കോറിങ് ഓർക്കസ്ട്രയാണ് ഗാനത്തിന്റെ സ്ട്രിങ് സെഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. പത്താം വളവിനായുള്ള ഇവരുടെ പ്രകടനത്തിന്റെ വീഡിയോ നേരത്തേ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ എം. പദ്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്.
സുരാജ് വെഞ്ഞാറമ്മൂബട്, ഇന്ദ്രജിത്ത്, അജ്മൽ അമീർ, അദിതി രവി തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളിൽ. നടി മുക്തയുടെ മകളായ കൺമണി ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലുണ്ട്. ഹരിനാരായണൻ, വിനായക് ശശികുമാർ, എസ്.കെ.സജീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റുഗാനരചയിതാക്കൾ.
രതീഷ് റാം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും രാജീവ് കോവിലകം കലാസംവിധാനവും നിർവ്വഹിക്കുന്നു. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യൂം ഡിസൈൻ- അയിഷാ സഫീർ. നിശ്ചല ഛായാഗ്രഹണം - മോഹൻ സുരഭി, സേതു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ് കൃഷ്ണ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷിഹാബ് വെണ്ണല. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്.
യു.ജി.എം. എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ നിഥിൻ കെനി, എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..