സ്വര്‍ഗത്തിലെ മാലാഖ കോഴിക്കോട്ടേയ്ക്ക് വരുന്ന രസകരമായ കഥ പറയുന്ന ചിത്രമാണ് ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ. ചിത്രത്തിലെ ശ്രദ്ധേയമായ ഒരു ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പയ്യെ പയ്യെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. സുകു മരുതത്തൂര്‍ രചിച്ച ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് സഞ്ജീവ് കൃഷ്ണനാണ്.

കോഴിക്കോട്ടെ ബിരിയാണി നേര്‍ച്ചയും അതിനോട് അനുബന്ധിച്ചുള്ള രസകരമായ സംഭവങ്ങളും കൂട്ടിയിണക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ലെന, നെടുമുടി വേണു, വി.കെ. ശ്രീരാമന്‍, മാമുക്കോയ, സുനില്‍ സുഗത, ജോജു ജോര്‍ജ്ജ്, ഭഗത് മാനുവല്‍, ശശി കലിംഗ, വിനോദ് കോവൂര്‍, പ്രദീപ് കോട്ടയം എന്നിവരാണ് അഭിനയിക്കുന്നത്. അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലാല്‍, ഭാവന എന്നിവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. 

കിരണ്‍ നാരായണനാണ് ഈ ഫാന്റസി കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്.