പുതുതലമുറയുടെ ഓഫീസ് പ്രണയം അ‌വതരിപ്പിക്കുകയാണ് മലയാളിയായ ശ്രീ റോഷ് സംവിധാനം ചെയ്ത 'ഒരു പാർ​വൈ പോതും' എന്ന സംഗീത ആൽബം.

സഹപ്രവർത്തകനായ തമിഴ് പയ്യനോട് പ്രണയം തോന്നുന്ന മലയാളി പെൺകുട്ടിയും പ്രണയം തുറന്നുപറയാനുള്ള അ‌വളുടെ വെമ്പലുകളും ആൽബം രസകരമായി അ‌വതരിപ്പിക്കുന്നു. റിനാസ് യഹിയയും നസ്ലി മിർസയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

വിഷ്ണു രാജശേഖർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശശിധരനും കപിൽ കപിലനും ചേർന്നാണ്. ആഷിഖ് മുസ്തഫയാണ് നിർമാണം. ക്യാമറ അ‌ൽഫാസ് ജഹാംഗീർ. സംവിധായകനായ ശ്രീ റോഷ് തന്നെയാണ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

Content Highlights: Oru Parvai Pothum song Vizhiye Vizhiye Tamil Music Album, Sree Rosh, Vishnu Raajsekhaar