എസ്.പി.ബി. എന്ന മൂന്നക്ഷരം.. ഇമ്പമേറിയ സംഗീതത്തിന്റെ മേല്‍വിലാസമായി അനേകലക്ഷങ്ങള്‍ കരുതുന്നത് ഈ ത്ര്യക്ഷരിയാണ്.  

കോരിത്തരിപ്പിക്കുന്ന സംഗീതമധുരം നമ്മെ അനുഭവിപ്പിച്ച് കടന്നുപോയ എസ്.പി. ബാലസുബ്രഹ്മണ്യം. ഇവിടെ ശേഷിപ്പിച്ചുപോയത് ഹൃദയത്തില്‍ സൂക്ഷിക്കുന്ന അനേകായിരം ഹിറ്റ് ഗാനങ്ങളാണ്.  ഒരു വട്ടം കേട്ടാല്‍ മതി, ഏവരും ഏറ്റ് പാടാന്‍  കൊതിക്കുന്ന ഗാനങ്ങള്‍. ആ ഗാനങ്ങള്‍ വീണ്ടും പാടാന്‍ ഇപ്പോള്‍ ഏവര്‍ക്കും അവസരമൊരുങ്ങുന്നു.

എസ്.പി.ബി. എന്ന മഹാന് സംഗീതാര്‍ച്ചനയുമായി ക്ലബ് എഫ്.എമ്മും ഡിസി ജ്വല്ലേഴ്സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും ചേര്‍ന്നൊരുക്കുന്ന കോണ്ടസ്റ്റാണ്  'ഓര്‍മയ്ക്കായി-in remebrance of SPB'

എസ്.പി.ബിയുടെ ഏതെങ്കിലുമൊരു പാട്ട് രണ്ട് മിനിറ്റ് ലൈവായി പാടി  എഡിറ്റോ മിക്‌സോ ചെയ്യാതെ ക്ലബ് എഫ്.എം. വാട്‌സാപ്പ് നമ്പര്‍ 7034 943 943 ലേക്ക് അയച്ചാല്‍ മതി.

തിരഞ്ഞെടുക്കുന്ന എന്‍ട്രികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുണ്ട്. നവംബര്‍ 30 ആണ് എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി. സ്വയംവര സില്‍ക്സ്, പിട്ടാപ്പിള്ളില്‍, ഹ്യൂണ്ടായ്, ഡെക്കാത്ത്ലോണ്‍, അക്വാസ്റ്റാര്‍, മുത്തൂറ്റ് മിനി ഫിനാന്‍സ് എന്നിവരും കോണ്ടസ്റ്റില്‍ സഹകരിക്കുന്നു.

content highlights: ormaykkayi in remebrance of SPB contest