Open Clusters
അമേരിക്കയിലെ ഹവായി ആസ്ഥാനമായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് ബാൻഡ് ഓഫ് ദി പസിഫിക് പ്രശസ്ത ഇന്ത്യൻ ഘടം സംഗീതജ്ഞൻ “ഘടം” ഗിരിധർ ഉടുപായുമായി ചേർന്ന് വാദ്യസംഗീതത്തിൻറെ മ്യൂസിക് വീഡിയോ പുറത്തിറക്കി. ബെംഗളൂരുവിൽ ഈയിടെ സമാപിച്ച ഏറോ ഇന്ത്യ 2021ന് പിന്തുണ അറിയിക്കാനും യു.എസ്.- ഇന്ത്യ പ്രതിരോധ ബന്ധവും ഇരു രാജ്യങ്ങളിലെ പൗരന്മാർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ വെർച്വൽ ഉദ്യമം.
ഓപ്പൺ ക്ലസ്റ്റേഴ്സ് എന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എയർ ഫോഴ്സ് ബാൻഡിൽ സാക്സോഫോൺ വായിക്കുന്ന സ്റ്റാഫ് സർജൻറ് ലൂയിസ് റോസാ ആണ്. ഇന്ത്യൻ, പ്യൂർട്ടോ റിക്കൻ സംസ്കാരങ്ങളും താളങ്ങളും ഒത്തിണക്കിയാണ് ഈ ഫ്യൂഷൻ ഗാനം രൂപപ്പെടുത്തിയിരിക്കുന്നത്. സീനിയർ എയർമാൻ ഗൈ ജെയിംസ് (ഗിറ്റാർ), സ്റ്റാഫ് സർജൻറ് ആൻഡ്രൂ ഡെട്രാ (ബേസ്), ടെക്നിക്കൽ സർജൻറ് വിൽഫ്രഡോ ക്രൂസ് (പേർക്കഷൻ) എന്നിവരാണ് ഇതിൽ പങ്കാളികളായ മറ്റ് സംഗീതജ്ഞർ.
“യു.എസ്. എയർഫോഴ്സ് ബാൻഡിലെ സംഗീതജ്ഞരുമായി ചേർന്ന് ഈ ഗാനം തയ്യാറാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇപ്പോഴത്തെ ലോക സംഗീതരംഗത്തിന് തികച്ചും അനുയോജ്യമായതാണ് ഈ ഗാനം.” ഗിരിധർ ഉടുപാ പറഞ്ഞു.
“കോവിഡ് കാരണം ഞങ്ങൾക്ക് ഏറോ ഇന്ത്യയിൽ പങ്കെടുക്കാൻ സാധിച്ചില്ല; എങ്കിലും അതിർത്തി, ദൂരപരിമിതികൾക്കപ്പുറത്ത് സംഗീതം എല്ലാവരെയും ഒന്നിപ്പിക്കുന്നു. സംഗീതത്തിലൂടെ ഇന്തോ-പസിഫിക് മേഖലയിലുള്ള നമ്മുടെ പങ്കാളികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാകുന്നു. ഞങ്ങൾ ഈ ഗാനം സൃഷ്ടിച്ചത് ആസ്വദിച്ചത് പോലെ നിങ്ങൾ ഈ ഗാനം ആസ്വദിക്കും എന്ന് പ്രതീക്ഷിക്കുന്നു.” യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് ബാൻഡ് ഓഫ് ദി പസിഫിക് പബ്ലിസിറ്റി വിഭാഗം തലവൻ ടെക്നിക്കൽ സർജൻറ് വിൽഫ്രഡോ ക്രൂസ് പറഞ്ഞു.
Content Highlights : Open Clusters Featuring U.S. Air Force Band of the Pacific and Giridhar Udupa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..