കവി ഒ.എൻ.വി. കുറുപ്പിന് 13 പാട്ടുകളിലൂടെ 13 ഗായകരുടെ പ്രണാമം. കവിയുടെ ജന്മവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ തിരഞ്ഞടുത്ത പാട്ടുകളുൾപ്പെടുത്തിയ വീഡിയോ ആൽബം യുട്യൂബിലോ നവമാധ്യമങ്ങളിലോ ഉടൻ റിലീസ് ചെയ്യും. 

ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ നേതൃത്വത്തിൽ കവിയുടെ സ്മരണയ്ക്കായി ഒട്ടേറെ പരിപാടികൾ നടത്താനിരുന്നെങ്കിലും ലോക്‌ഡൗൺ അതെല്ലാം മുടക്കി. 

ഒ.എൻ.വി. എഴുതിയ പ്രമുഖ ഗാനങ്ങളുടെ പല്ലവി ഉൾപ്പെടുത്തിയാണ് ഗാനാഞ്ജലി തയ്യാറാക്കിയിരിക്കുന്നത്. ജയചന്ദ്രൻ, കെ.എസ്.ചിത്ര, വിധു പ്രതാപ്, കല്ലറ ഗോപൻ, രാജലക്ഷ്മി, അപർണാ രാജീവ്, രാജീവ് ഒ.എൻ.വി., ശ്രീറാം, കാഞ്ചന ശ്രീറാം, സരിതാ രാജീവ്, നാരായണി ഗോപൻ, അഭിലാഷ്, വിനോയ് എന്നിവരാണ് ഗായകർ.

Content Highlights: ONV Kurup evergreen hits Film songs, KS chithra, Jayachandran, onv kurup, cultural academy