ആഘോഷങ്ങളും ആരവങ്ങളും ഒന്നും ഇല്ലെങ്കിലും മലയാളികൾ ഒന്നടങ്കം ഓണം ആഘോഷിക്കുകയാണ്. സംഗീതാസ്വാദകർക്ക് അതിസുന്ദരമായ ഓണസമ്മാനവുമായി എത്തിയിരിക്കുകയാണ് ഗായിക അഖില ആനന്ദ്. 'പൂത്തിരുവോണം' എന്ന ഈ ഓണപ്പാട്ടിന് ഈണമിട്ടിരിക്കുന്നത് പ്രവീൺ ശ്രീനിവാസനാണ്. ജിഎസ് അജയഘോഷിന്റേതാണ് വരികൾ. ഹൃദ്യമായ ഗാനത്തിന് മികച്ച ദൃശ്യവത്‌കരണം കൂടി ചേർന്നപ്പോൾ പൂത്തിരുവോണം ഇതിനോടകം നിരവധി ആസ്വാദകരെ നേടി. ഫോക്കസ്-ഐ പ്രൊഡക്ഷൻസിൽ സുജിത് പ്രേമലത സംവിധാനവും സുധി കോട്ടുക്കൽ, ഷാജൻ അഞ്ചൽ എന്നിവർ ക്യാമറയും കൈകാര്യം ചെയ്തു. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനു ഷംനാദ് ആണ്.

Content Highlights :onam song akhila anand music video