കാഴ്ചയിലും കേൾവിയിലും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒരു ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ്  ഗായിക സിതാര കൃഷ്ണകുമാറും സുഹൃത്തുക്കളും. 

‌കാലമണയുന്നു പൂക്കളവുമായി എന്നപേരിൽ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും ഒരുക്കിയത് വിവേക് കെ.ആർ ആണ്. മിഥുൻ ജയരാജ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. 

വിവേക് സംവിധാനം ചെയ്ത മ്യൂസിക് വിഡിയോയിൽ മാതൃഭൂമി ന്യൂസിലെ മാധ്യമപ്രവർത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് അഭിനയിച്ചിരിക്കുന്നത്. ആതിര രാധനാണ് നിർമാണം.

സിതാരയുടെ ആലാപനത്തിനൊപ്പം മനോഹരമായ വരികളും പതിവിൽ നിന്നും വ്യത്യസ്തമായ ഓണത്തിന്റെ വേറിട്ട കാഴ്ചകളുമായി ഈ സം​ഗീത ആൽബം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു
‍‍
content highlights : Onam festival song sithara krishnakumar sreeja shyam Vivek R