ടി സീരീസിന് വേണ്ടി സംവിധായകൻ ഒമർലുലു ഒരുക്കുന്ന മ്യൂസിക് ആൽബത്തിനുവേണ്ടി ​ഗാനം ആലപിക്കാൻ നിഖിൽ ഡിസൂസ. പോയ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'വസ്തേ' എന്ന ആൽബത്തിനായി പാടിയത് നിഖിൽ ഡിസൂസയാണ്. ഒരു ബില്യണിലേറെ കാഴ്ച്ചക്കാരെയാണ് ഈ ​ഗാനം നേടിയെടുത്തത്..

ഒരുകൂട്ടം പുതുമുഖങ്ങളാണ് ആൽബത്തിൽ അണിനിരക്കുന്നത്. അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ് ഡയറക്ഷൻ വിശാഖ് പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ഈ ആൽബം നിർമ്മിക്കുന്നത്. 

2016 ൽ ഹാപ്പി വെഡ്ഡിങ്ങ്സ് എന്ന ചിത്രം ഒരുക്കിയാണ് ഒമർ ലുലു സംവിധാന രം​ഗത്തേക്ക് എത്തുന്നത്. പിന്നീട് ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർസ്റ്റാർ ആണ് ഒമറിന്റെ പുതിയ ചിത്രം. ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡ്ലോർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവർ സ്റ്റാർ. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ ത്രില്ലർ ചിത്രമായ പവർസ്റ്റാർ വേർച്ച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് ആണ് നിർമ്മിക്കുന്നത്. ബാബുരാജ്, റിയാസ് ഖാൻ, അബു സലീം, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : Omar Lulu new album for T series nikhil d souza ajmal khan jumana khan