ബി ക്രിയേറ്റീവ് സൊല്യൂഷന്‍സിന്റെ ബാനറില്‍ സജിത് തോപ്പില്‍ നിര്‍മിച്ച് സമീര്‍ബാബു സംവിധാനം ചെയ്യുന്ന ഓളം എന്ന പരീക്ഷണചിത്രത്തിന്റെ പ്രൊമോഷണല്‍ സോങ് വീഡിയോ യൂ ട്യൂബില്‍ റിലീസ് ചെയ്തു. മില്ലെനിയം വീഡിയോസ് ആണ് ഗാനം യൂ ട്യൂബില്‍ റിലീസ് ചെയ്തത്. 

തികച്ചും സാധാരണമായ വാക്കുകള്‍ അടുക്കിവെച്ച വരികളും ആകര്‍ഷണീയമായ ഈണവും കേള്‍വിക്കാരന് വ്യത്യസ്തമായ സംഗീതാനുഭവം തന്നെയാണ് നല്‍കുന്നത്. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഓളത്തിന്റെ ഗാനത്തിലൂടെ പുതിയൊരു ഗായകനും മലയാളസിനിമാഗാനമേഖലയിലേക്ക് എത്തിയിരിക്കുന്നു. 

ഗാനത്തിന്റെ സ്റ്റുഡിയോ വേര്‍ഷനാണ് മില്ലെനിയം വീഡിയോസ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗിറ്റാര്‍ മാത്രമാണ് ഗാനത്തിന് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. പിന്നണിയില്‍ മറ്റ് സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും പുതുമയുള്ള  ഗാനം  കേള്‍ക്കാനിമ്പമുള്ളതാണ്‌.

"ഇതൊക്കെ എന്താണെന്നേ" എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികളും സംഗീതവും സൈക്കോ വിശ്വരാജിന്റേതാണ്. ഓളത്തിന്റെ കഥാസന്ദര്‍ഭത്തിനനുസരിച്ച് ഗാനം ആലപിച്ചിരിക്കുന്നതും സൈക്കോ വിശ്വരാജ് തന്നെയാണ്. 

Content Highlights: Olam Movie, Olam Movie Promo Song