വിനീത് ശ്രീനിവാസന്റെ ആലാപനത്തൽ ഫെയ്സ്ബുക്കിലെ മലയാളികളുടെ കൂട്ടായ്മയായ ഓകെ മലയാളീസ് ​​ഗ്രൂപ്പ് ഒരുക്കിയ സം​ഗീത ആൽബം ശ്രദ്ധ നേടുന്നു. ഒക്ടോബർ 8ന് മലയാള സിനിമയിൽ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സിനിമാ പ്രവർത്തകർ ചേർന്നാണ്  ആൽബം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്. 

രചന ശ്രീകുമാർ ശശിധരൻ, അരുൺ ​ഗോപിനാഥ്, ജൊമിത് ​ഗോപാൽ, സം​ഗീതം- ശ്രീകുമാർ ശശിധരൻ, ജിൻസ് ​ഗോപിനാഥ്, പ്രോ​ഗ്രാമിങ്- ജിൻസ് ​ഗോപിനാഥ്, ഓടക്കുഴൽ-രാജേഷ് ചേർത്തല, റിഥം- സന്ദീപ് എൻ. വെങ്കിടേഷ്, കീബോർഡ്- മനു എപ്രം, മിക്സിങ്- ശ്രീജിത്ത് എടവന, ആഡീലെെൻ, സ്റ്റുഡിയോ- ബിബീ ഓഡിയോ ലാബ്, എസ്.എ സ്റ്റുഡിയോ, കൃഷ്ണ ഡിജി ഡിസെെൻ.