രാധകരുടെ മനസ്സുകളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഒടിയനിലെ പാട്ടുകള്‍. റഫീഖ് അഹമ്മദ്, പ്രഭാ വര്‍മ്മ എന്നിവർക്കൊപ്പം ശ്രീകുമാര്‍ മേനോന്റെ മകള്‍ ലക്ഷ്മിയും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിരുന്നു. എം ജയചന്ദ്രനാണ് സംഗീതം.

ഒടിയനിലെ 'നെഞ്ചിലെ കാളക്കൊളമ്പേ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡി കഴിഞ്ഞ ദിവസം സത്യം വീഡിയോസ് പുറത്തു വിട്ടിരുന്നു. സിനിമയിലെ നിര്‍ണായകരംഗങ്ങളാണ് പാട്ടില്‍. മോഹന്‍ലാലിന്റെ നടന വിസ്മയം കാണണമെങ്കില്‍ ഈ ഗാനം കാണണമെന്നും ഇതിലെ ദ്യശ്യങ്ങളും വിസ്മയിപ്പിക്കുന്നതാണെന്നുമൊക്കെയാണ് ആരാധകരുടെ അഭിപ്രായം. ശങ്കര്‍ മഹാദേവനാണ് ഗാനമാലപിക്കുന്നത്. ലക്ഷ്മി ശ്രീകുമാറാണ് പാട്ടിന്റെ രചയിതാവ്. 

Content Highlights : Odiyan song nenjile kaalakolambu mohanlal v a shrikumar menon