വി.എ ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഒടിയനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'മുത്തപ്പന്റെ ഉണ്ണീ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് ലക്ഷ്മി ശ്രീകുമാറാണ്. എം.ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്.

വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങിയത്. ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തെ ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും കോഴിക്കോടും തിരുവനന്തപുരത്തും ഒന്ന് രണ്ട് തീയറ്ററിലൊഴികെ ബാക്കിയെല്ലായിടത്തും പുലര്‍ച്ചേയുള്ള ഫാന്‍സ് ഷോ അടക്കം പ്രദര്‍ശനം നടത്തുന്നുണ്ട്. 

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായികയാകുന്നത്. പ്രകാശ് രാജ്, നരേന്‍, സന അല്‍ത്താഫ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.  ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.

Content Highlights : Odiyan Movie New Video Song Mohanlal Shrikumar Menon Manju Warrier Odiyan Muthapante Unni Song