സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഒടിയനിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പാട്ട് യൂട്യൂബില്‍ വന്‍ ഹിറ്റാണ്‌. എട്ടു ലക്ഷത്തോളം പേരാണ് ഇതു വരെ ആ പാട്ട് യൂട്യൂബില്‍ കണ്ടിരിക്കുന്നത്. ദൃശ്യങ്ങളൊന്നും തന്നെ ഉള്‍പ്പെടുത്താതെ വരികള്‍ മാത്രം ഉള്‍പ്പെട്ടിട്ടുള്ള ഒരു മലയാളം ലിറിക്ക് വീഡിയോ ഇത്തരത്തില്‍ ട്രെന്‍ഡിംഗ് ആകുന്നതു ഇതാദ്യമായാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന്റെ റിലീസിനായുള്ള ആരാധകരുടെ കാത്തിരിപ്പ് എത്രത്തോളമെന്ന് ഇതു തെളിയിക്കുന്നു.

വി എ ശ്രീകുമാരന്‍ മേനോന്റെ സംവിധാനത്തില്‍ പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടിവിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. ലാലിന്റെ നായികയായി മഞ്ജു വാര്യരാണെത്തുന്നത്. നടന്‍ പ്രകാശ് രാജും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.

Content Highlights : Odiyan new song, Kondoram youtube hit, Odiyan new song superhit, Odiyan lyric video