ആദ്യം ബേങ്കി ബേങ്കി ബൂം ബൂം, ഇപ്പോൾ ആടലോടകം; വൈറലായി വൈശാഖിന്റെ പാട്ടുകൾ


പി.പി.അനീഷ്‌ കുമാർ

സയനോര ഫിലിപ്പ് പാടി ഏറെ വൈറലായ “ബേങ്കി ബേങ്കി ബൂം ബൂം...” എന്ന ‘കണ്ണൂർ പാട്ടെ’ഴുതിയതും വൈശാഖാണ്.

വൈശാഖ് സു​ഗുണൻ, ന്നാ താൻ കേസ് കൊട് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/vaisakh.sugunan/photos, www.facebook.com/KunchackoBoban/photos

“ആടലോടകം ആടി നിക്കണ്..
ആടലോടൊരാൾ വന്ന് നിക്കണ്..
ഉള്ളിലുള്ളത് കണ്ണിലുള്ളത്
ദേവിയാണെയുള്ളിലാണത്...."

“ദേവദൂതർ പാടി..എന്ന പഴയ ഹിറ്റ് പാട്ടിലൂടെയും കുഞ്ചാക്കോ ബോബന്റെ നാടൻ ചുവടിലൂടെയും ഏറെ വൈറലായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മറ്റു രണ്ട് ഗാനങ്ങളുമെഴുതിയത് കണ്ണൂർക്കാരൻ. കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പയ്യന്നൂർ കണ്ടോത്ത് കോത്തായിമുക്ക് സ്വദേശിയുമായ വൈശാഖ് സുഗുണനാണ് ഗാനരചയിതാവ്.

‘ദേവദൂതർ..’ പുനരാവിഷ്കരണം പോലെ തന്നെ വൈശാഖിന്റെ ‘ആടലോടക’ത്തിനും വൻ സ്വീകരണമാണ് ലഭിച്ചത്. ഡോൺ വിൻസന്റ് ഈണം പകർന്ന് ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ചേർന്ന് പാടിയ പാട്ട് സാമൂഹികമാധ്യമങ്ങളിൽ വൻ ഹിറ്റായിക്കഴിഞ്ഞു. പാട്ടിന്റെ തുടക്കത്തിലെ തമിഴ് വരികളെഴുതിയതും വൈശാഖ് തന്നെ. പയ്യന്നൂരിലെ ഫോട്ടോഗ്രാഫർ പ്രകാശ് മഹാദേവഗ്രാമം വഴിയാണ് വൈശാഖ് സംവിധായകൻ രതീഷ് പൊതുവാളെ പരിചയപ്പെടുന്നത്.

അനുശ്രീ നായികയായ ‘ഓട്ടോറിക്ഷ’ എന്ന സിനിമയിലാണ് ആദ്യം ഗാനരചന നിർവഹിച്ചത്. ശരത് സംഗീത സംവിധാനം നിർവഹിച്ച അതിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടില്ല. കണ്ണൂർക്കാരനായ നടൻ സുബീഷ് സുധി മുഖാന്തരമാണ് ‘ഓട്ടോറിക്ഷ’യിൽ പാട്ടെഴുതാനുള്ള അവസരം ലഭിച്ചത്. ‘ബി.ടെക്’ എന്ന സിനിമ സംവിധാനം ചെയ്ത മൃദുൽ നായരുടെ ‘റിട്ടേൺ’ എന്ന മ്യൂസിക് ആൽബത്തിലും വരികളെഴുതി.

നിവിൻ പോളി നായകനായ ‘കനകം, കാമിനി, കലഹം’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സിനിമയിലെ രണ്ടാമത്തെ പാട്ടെഴുത്ത്. ഒ.ടി.ടി. റിലീസിൽ ഈ പാട്ട് ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും ടെലിവിഷൻ റിലീസിങ്ങിൽ പാട്ടുണ്ടായിരുന്നു. ബാലസാഹിത്യകൃതികളായ ‘ടിക് ടോക് ഉണ്ണി’, ‘ലിറ്റിൽ മാസ്റ്റർ’ എന്നിവയും രചിച്ചിട്ടുണ്ട്. സയനോര ഫിലിപ്പ് പാടി ഏറെ വൈറലായ “ബേങ്കി ബേങ്കി ബൂം ബൂം...” എന്ന ‘കണ്ണൂർ പാട്ടെ’ഴുതിയതും വൈശാഖാണ്.

സുഗുണൻ-ബേബി സുമതി ദമ്പതിമാരുടെ മകനാണ്. ഭാര്യ നവ്യ അക്കൗണ്ടന്റും ചിത്രകാരിയുമാണ്. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ ഈ മാസം രണ്ടാംവാരം പ്രദർശനത്തിനെത്തും.

Content Highlights: nna than case kodu lyricist vaisakh sugunan, benki boom song

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented