'ചില യാഥാർഥ്യങ്ങൾ സങ്കല്പങ്ങളാകാം, ചില സങ്കല്പങ്ങൾ യാഥാർഥ്യങ്ങളാകാം, ആഗ്രഹങ്ങൾ സഫലമാകട്ടെ' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ മ്യൂസിക് ആൽബമാണ് നിൻമുഖം. കൃഷ്ണഭക്തയായ ഒരു സ്ത്രീയുടെ സങ്കല്പവും യാഥാർഥ്യവും കലർന്ന ജീവിതസാഹചര്യങ്ങളാണ് ആൽബത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 'കണ്ണാ എനിക്ക് കണി കണ്ടുണരാൻ'... എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഫിഡൽ അശോകാണ്. ഉഷാ ചന്ദ്രന്റേതാണ് വരികൾ. ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹ രാജ് ആണ്.

ഗിരീഷ് നമ്പ്യാരും വിനോദ് ത്രിച്ചംബരവും ചേർന്ന് നിർമിച്ചിരിക്കുന്ന നിൻമുഖത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അതുൽ പ്രസന്നയാണ്.

Content Highlights : Ninmukham Musical album