ഭാരതപ്പുഴ, സിതാര കൃഷ്ണകുമാർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്, ബി. മുരളികൃഷ്ണൻ | മാതൃഭൂമി
ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച നിളയാണ് ഞാൻ എന്ന സംഗീത ആൽബം ശ്രദ്ധനേടുന്നു. ശിവകുമാർ എസ് എഴുതിയ വരികൾക്ക് പ്രവീൺ കുമാർ കെ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഭാരതപ്പുഴയേക്കുറിച്ചാണ് ഗാനം സംസാരിക്കുന്നത്.
ഭാരതപ്പുഴ പാടുന്ന രീതിയിലാണ് ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. എബ് എസ് ഓലിക്കൽ, ജാസിൻ ജാസൽ, സുരാജ് എം കൃഷ്ണ എന്നിവരാണ് ഛായാഗ്രഹണം. അഭിഷേക് എഡിറ്റിങ്ങും ചഞ്ചൽ എസ് കുമാർ സബ്ടൈറ്റിലും കൈകാര്യം ചെയ്തിരിക്കുന്നു.
സംഗീത സംവിധായകനും ഗാനരചയിതാവും തന്നെയാണ് ആൽബത്തിന്റെ നിർമാണവും. ഡെക്കാൺ മെലഡീസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്.
Content Highlights: nilayanu njan music album, sithara krishnakumar album song
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..