പ്രണയത്തിന്റെ കുളിരുമായി 'നിലാവിതള്‍': അനീഷ് രവിയുടെ മ്യൂസിക് വീഡിയോ


മ്യൂസിക് വീഡിയോയിൽ നിന്നും

സീരിയല്‍ താരം അനീഷ് രവി അഭിനയിച്ച മ്യൂസിക് സ്റ്റോറി വീഡിയോ 'നിലാവിതള്‍' ശ്രദ്ധേയമാകുന്നു. പ്രണയത്തിന്റെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന 'നിലാവിതള്‍' എട്ടു മിനിട്ടില്‍ ഒരു ഫീല്‍ ഗുഡ് മൂവിയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അനീഷും ജന്മനാടായ ചിറയിന്‍കീഴിലെ സുഹൃത്തുക്കളുമാണ് 'നിലാവിതളി'ന്റെ അണിയറക്കാര്‍. ലൊക്കേഷനും ചിറയിന്‍കീഴ് തന്നെ!

മികച്ച നാടകഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നവാഗതനായ അരുണ്‍ മോഹനനാണ്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ് അദ്ധ്യാപകനായ സജീവ് മോഹനാണ് ആലാപനം. മിമിക്രി രംഗത്ത് ശ്രദ്ധേയനായ സെന്തിലിന്റെ സംവിധാനത്തിലൊരുങ്ങിയ 'നിലാവിതളി'ന്റെ ക്രിയേറ്റിവ് ഹെഡും അനീഷ് രവിയാണ്.ശില്‍പ്പയാണ് നായികാ വേഷത്തിലെത്തുന്നത്.

Content Highlights: Nilavithal An Anthem of Love serial actor aneesh ravi Senthil Sajeev Mohan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented