സ്വാദക ശ്രദ്ധ നേടി നിലാപൊന്ന് എന്ന ഓണപ്പാട്ട്. ഓമനച്ചിന്തിനോരോമല്‍ പാട്ടുമായ് എന്ന് തുടങ്ങുന്ന പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് ജയകുമാര്‍ മാധവനാണ്. വെങ്കിട്ട് നാരായണനാണ് ഈ മനോഹര ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതസംയോജനം നടത്തിയത്  ഷാജുവാടിയില്‍ ആണ്.

അകലെനിന്നും വീട്ടിലേക്കുള്ള തിരിച്ചുവരവിന്റെയും പുനഃസമാഗമത്തിന്റെയും സുദിനംകൂടിയാണ് ഓണം. ഒരുമിച്ചാഷോഘിച്ച ഓണത്തിന്റെ മനോഹരനിമിഷങ്ങള്‍ അയവിറക്കി ഒരു യാത്രികന്റെ മിഴികളില്‍ തുളുമ്പുന്ന സ്മൃതികളാണ് ''നിലാപ്പൊന്ന്. സലീല്‍ സലീമും  ശ്രേയ നായരുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. .

ക്യാമറ ഷാഫി കൊരോത്തും സംവിധാനം ഖലീഫ ഉമ്മറും നിര്‍വഹിച്ചിരിക്കുന്നു. 

Content Highlights : Nilapponnu Music album Jayakumar Venkit Narayanan Shaju Vaadiyil Junish Saleel Salim Shreya Nair