ന്‍പത് വര്‍ഷത്തിന് ശേഷം പിന്നണി ഗായകന്‍ ഫ്രാങ്കോ പാടിയ ഏറ്റവും പുതിയ ഓണപ്പാട്ട് ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഫ്രാങ്കോയുടെ സ്ഥിരം അടിപൊളി ശൈലിയില്‍ നിന്നും മാറി ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നത് ജെ.ജെ ക്രയിന്‍ സെര്‍വിസ്സ് സ്ഥാപന ഉടമ ജിനോ ജോസഫ് ആണ്. 

കോഴിക്കോട് സ്വദേശിയായ എം കെ സന്തോഷ് കുമാര്‍ ആണ് കേള്‍വിക്കാരെ പഴയകാല ഓണസ്മരണകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന മനോഹരമായ വരികള്‍ എഴുതിയത്. ബാംഗ്ലൂര്‍ മ്യൂസിക് കഫേയിലെ ഗായകനായ ജിജോ ഒലക്കേങ്കല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ കുമാരനും നിശാന്ത്കുമാര്‍ പുനത്തിലും ചേര്‍ന്നാണ് ഈ ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തത്. പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനായ രാജേഷ് ചേര്‍ത്തലയാണ് ഈ ഗാനത്തില്‍ പുല്ലാങ്കുഴല്‍ വായിച്ചിരിക്കുന്നത്. യുകെയിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദര്‍ശ് കുരിയന്‍ ആണ് ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്  

ക്ലബ് ഹൌസ് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഏതാനും സുഹൃത്തുക്കളുടെ ചിന്തയില്‍ ആണ് ഈ വര്‍ഷത്തെ ഓണത്തിന് നല്ലൊരു ഓണപ്പാട്ട് പുറത്തിറക്കണം എന്ന ആശയം ഉണ്ടാകുന്നത്. ബാംഗ്ലൂര്‍ മ്യൂസിക് കഫേ സ്ഥാപകനായ ജോസ് റാഫേലിന്റെ സുഹൃത്തായ സന്തോഷ് കുമാര്‍ എഴുതി നല്‍കിയ വരികള്‍ക്ക് ജിജോ ഈണം ഇട്ടതിനു ശേഷം ക്ലബ് ഹൌസിലെ സുഹൃത്തായ ജിനോയോട് ഇക്കാര്യം പറയുകയായിരുന്നു. ഗാനം എഴുതിയ സന്തോഷ് കുമാറും, സംഗീതം നല്‍കിയ ജിജോയും, പാടിയ ഫ്രാങ്കോയും, ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ച നിഷാന്തും, അരുണും, പുല്ലാങ്കുഴല്‍ വായിച്ച രാജേഷും, വീഡിയോ എഡിറ്റിങ് ചെയ്ത അരുണും, ഈ ഗാനം നിര്‍മ്മിച്ച ജിനോയും ഇതുവരെ നേരില്‍ കണ്ടിട്ടില്ല എന്നുള്ളത് വലിയ കൗതുകമാണ്.

Content Highlights: New Onam Song 2021,  Ormayil Ponnonam, Franco Neelankavil,  Jijo Olakkangal, M K Santhosh Kumar