ഗോപി സുന്ദറിന്റെ പുതുവർഷ സന്ദേശ ഗാനം പുറത്തിറങ്ങി. "ന്യൂ ബിഗിനിങ്ങ്സ് ''എന്ന പേരിൽ പുറത്തിറങ്ങിയ ​ഗാനത്തിന് പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) ആണ് വരികൾ എഴുതിയിരിക്കുന്നത്.

ഗാനം പാടിയിരിക്കുന്നത് മെറിൽ ആൻ മാത്യൂ ആണ്. ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മെറിൽ.

ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ സവിശേഷതയാണ്. വെസ്റ്റേൺ ശൈലിയിൽ ആണ് ഗോപി സുന്ദർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .

ക്രിയേറ്റിവ് ഹെഡ് യൂസഫ് ലെൻസ് മാൻ, ക്യാമറ നിതിൻ പി മോഹൻ , എഡിറ്റർ രഞ്ജിത്ത് ടച്ച് റിവർ, ക്രിയേറ്റിവ് സപ്പോർട്ട് ഷൈൻ റായമ്സ്, ഫൈസൽ നാലകത്ത്, ഷംസി തിരൂർ, ഷിഹാബ് അലി. ഗോപി സുന്ദർ മ്യൂസിക്ക് കമ്പനി ആണ് ''ന്യൂ ബിഗിനിങ്ങ്സ്'' സം​ഗീതാസ്വാദകർക്ക് സമർപ്പിക്കുന്നത്.

Content Highlights : New Beginnings 2021 Video Song Gopi Sundar Meril Ann Mathew Niranj Suresh