സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ ആദ്യ ​ഗാനം പുറത്ത്. സൂര്യ - ഗൗതം മേനോൻ ടീം ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന 'ഗിത്താർ കമ്പി മേലെ നിന്ദ്രു' വിലെ ഗാനമാണ് പുറത്ത് വിട്ടത്. പ്രയാ​ഗ മാർട്ടിൻ ആണ് ഈ ചിത്രത്തിൽ നായികയായെത്തുന്നത്.

മദൻ കർക്കിയുടെ വരികൾക്ക് കാർത്തിക് ആണ് ഈണം നൽകിയിരിക്കുന്നത്. കാർത്തിക്കിന്റേതാണ് ആലാപനവും .

ആഗസ്റ്റ് 6 നാണ് നവരസ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരുന്നു.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.

പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ് ഒമ്പത് കഥകൾ ഒരുക്കിയത്.

എ.ആർ റഹ്മാൻ, ജിബ്രാൻ, ഇമൻ, അരുൽദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

Content Highlights: Netflix Navarasa Maniratnam Anthology web series Release first song Suriya gautham menon movie Vijay Sethupathi