-
ബോളിവുഡിൽ ഗായകർക്ക് പ്രതിഫലം ലഭിക്കാറില്ലെന്ന് ഗായിക നേഹ കക്കറിന്റെ വെളിപ്പെടുത്തൽ. സിനിമയിൽ ആലപിച്ച ഗാനം സൂപ്പർ ഹിറ്റായാൽ തുടർന്നുള്ള ഷോകളിൽ നിന്നും പണം സമ്പാദിക്കാമല്ലോ എന്ന പ്രതികരണങ്ങളാണു തങ്ങൾക്ക് ലഭിക്കാറുള്ളത് എന്ന് നേഹ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ബോളിവുഡ് സിനിമകളിൽ ഗാനം ആലപിച്ചാല്‍ പ്രതിഫലം കിട്ടാറില്ല. പാട്ട് ഹിറ്റായാൽ പിന്നീട് ലഭിക്കുന്ന ഷോയിൽ നിന്നും മറ്റും പണം സമ്പാദിക്കാമല്ലോ എന്ന നിലപാടാണ് അവിടെ. ലൈവ് സംഗീത പരിപാടികളിൽ നിന്നും ഷോകളിൽ നിന്നും നല്ല പ്രതിഫലം തനിക്ക് ലഭിക്കാറുണ്ട്. എന്നാൽ സിനിമയിൽ നിന്ന് ഇല്ല'. നേഹ വ്യക്തമാക്കി.
‘ഗർമി’, ‘ഓ സാഖി’, ‘ദിൽബർ’, ‘കാലാ ചശ്മ’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഈയടുത്ത് ഋഷികേശിലുള്ള തന്റെ ബംഗ്ലാവിന്റെ ചിത്രം നേഹ പങ്കുവച്ചിരുന്നു,. താൻ ജനിച്ചു വളർന്ന ഒറ്റമുറി വീടിന്റെ സ്ഥാനത്ത് പണിത ബംഗ്ലാവിനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പും നേഹ പങ്കുവച്ചിരുന്നു.
Content Highlights :Neha Kakkar Says Singers Don't Get Paid Enough In Bollywood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..