-
ബോളിവുഡിലെ തിരക്കുപിടിച്ച ഗായികയാണ് നേഹ കക്കർ. കഷ്ടപ്പാടുകളിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് താന്‍ ഇന്നത്തെ നിലയിലേക്കെത്തിയതെന്ന് നേഹ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. നേഹയെക്കുറിച്ച് സഹോദരൻ ടോണി കക്കറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വാർത്തയാവുന്നത്.
നേഹയെ ഗർഭം ധരിച്ചിരിക്കെ, ഗർഭച്ഛിദ്രം നടത്താൻ മാതാപിതാക്കൾ തീരുമാനിച്ചിരുന്നുവെന്നാണ് ടോണിയുടെ വെളിപ്പെടുത്തൽ. നിധി കക്കറിന്റെയും ഋഷികേശ് കക്കറിന്റെയും മൂന്നാമത്തെ കുഞ്ഞായിട്ടാണ് നേഹ ജനിച്ചത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് മൂന്നാമതൊരു കുഞ്ഞ് എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
അങ്ങനെയാണ് ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാൻ നേഹയുടെ മാതാപിതാക്കൾ തീരുമാനിക്കുന്നത്. എന്നാൽ കുഞ്ഞിന് എട്ടു മാസം വളര്‍ച്ചയെത്തിയതിനാൽ ഗർഭച്ഛിദ്രം നടത്താൻ സാധിച്ചില്ല. അങ്ങനെയാണ് എന്തും വരട്ടെ എത്ര കഷ്ടപ്പാടാണെങ്കിലും കുഞ്ഞിനെ നോക്കാമെന്നുറപ്പിച്ച് അവർ നേഹയ്ക്ക് ജന്മം നൽകുന്നത്- ടോണി പറയുന്നു.
ഇന്ന് നേഹ മറ്റുള്ളവർക്ക് പ്രചോദനമാണ്. സ്വയം പര്യാപ്തയാണ്. കുടുംബത്തിലെ ഇളയവളാണെങ്കിലും മൂത്ത രണ്ട് സഹോദരങ്ങളെയും അവളാണ് നോക്കിയിരുന്നത്. കഷ്ടപ്പെട്ട നാളുകളിൽ സാമ്പത്തികമായി സഹായം എത്തിച്ചതും നേഹയാണ്. ടോണി പറയുന്നു.
താന്‍ വാടകവീട്ടില്‍ കഴിഞ്ഞ കാലവും ഇന്ന് മനോഹരമായൊരു ബംഗ്ലാവ് നേടിയെടുത്തതുമൊക്കെ ആരാധകരുമായി നേഹ മുമ്പ് പങ്കുവച്ചിരുന്നു.
പാടിയും സമൂസ വിറ്റുമൊക്കെയാണ് കുട്ടിക്കാലത്ത് മാതാപിതാക്കളെ സഹായിച്ചിരുന്നതെന്ന് നേഹ പറഞ്ഞിട്ടുണ്ട്. റിഷികേശിലെ കുഞ്ഞുവാടകവീടിനു മുമ്പില്‍ നിന്നുള്ള ചിത്രവും ഇപ്പോഴത്തെ ബംഗ്ലാവിനു മുന്നില്‍ നിന്നുള്ള ചിത്രവും പങ്കുവച്ച് ഹൃദയം തൊടുന്നൊരു കുറിപ്പും താരം ഒരിക്കൽ ഷെയര്‍ ചെയ്തു.
'' റിഷികേശിലെ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. ആ കുഞ്ഞുമുറിയില്‍ ഒരു മേശയിട്ട്, അതാണ് അടുക്കളയാക്കിയിരുന്നത്. ആ മുറിയും ഞങ്ങളുടെ സ്വന്തമായിരുന്നില്ല, വാടകയ്ക്കായിരുന്നു. ഇന്നിപ്പോള്‍ അതേ നഗരത്തില്‍ സ്വന്തമായൊരു ബംഗ്ലാവ് വാങ്ങുമ്പോള്‍ ഞാന്‍ വികാരഭരിതയാകുന്നുണ്ട്. ''- നേഹ കുറിച്ചു.
നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയാല്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്ത് വിജയം വരിക്കാമെന്നതിന് ഉദാഹരണമാണ് നേഹയെന്നും അങ്ങേയറ്റം പ്രചോദനാത്മകമാണ് നേഹയുടെ ജീവിതമെന്നുമൊക്കെയാണ് പലരും ചിത്രത്തോട് കമന്റ് ചെയ്തത്.
Content Highlights : Neha Kakkar's parents wanted to abort her Reveals Brother Tony Kakkar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..