Neha
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഗായകരിൽ ഒന്നാം സ്ഥാനത്തെത്തി ബോളിവുഡ് ഗായിക നേഹ കക്കർ. 6 കോടിയോളം ആളുകളാണ് നേഹയുടെ ഫോളോവേഴ്സ് ആയിട്ടുള്ളത്.
ഈ വലിയ നേട്ടത്തെക്കുറിച്ചു പറയാൻ തനിക്കു വാക്കുകളിലെന്നും ഓരോരുത്തരും നൽകുന്ന സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്നും തന്റെ ഈ നേട്ടത്തിന് പിന്നിൽ ആരാധകരാണെന്നും സന്തോഷം പങ്കുവച്ചുകൊണ്ട് നേഹ പറഞ്ഞു.
വലിയ നേട്ടം സ്വന്തമാക്കിയ നേഹയ്ക്കായി ഭർത്താവ് രോഹൻപ്രീത് സിങ്ങും സുഹൃത്തുക്കളും ചേർന്ന് സർപ്രൈസ് പാർട്ടിയും ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നേഹ പങ്കുവച്ചിട്ടുണ്ട്.
2019ൽ യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുത്ത പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയിൽ നേഹ രണ്ടാം സ്ഥാനം നേടിയിരുന്നു.
' ഗർമി', ' ഓ സാഖി', ' ദിൽബർ', ' കാലാ ചശ്മ' എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ഗായകരിൽ ഒരാളാണ് നേഹ
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2020 ഒക്ടോബറിലാണ് രോഹനും നേഹയും വിവാഹിതരാവുന്നത്.
content highlights : Neha Kakkar becomes most followed Indian musician on Instagram with 60 million followers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..