അനു സിത്താരയും ഷറഫുദ്ദീനും ആദ്യമായി ഒന്നിക്കുന്ന നീയും ഞാനും എന്ന ചിത്രത്തിലെ കുങ്കുമ നിറ സൂര്യന്‍ എന്ന പാട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. കുങ്കുമനിറ സൂര്യന്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലാണ്. പാട്ടിന്റെ മേക്കിംഗ് വീഡിയോ നേരത്തെ പുറത്തെത്തിയിരുന്നു.

പ്രേമം എന്ന ചിത്രത്തില്‍ ഗിരിരാജന്‍ കോഴിയായെത്തി പിന്നീട് കോമഡി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഷറഫുദ്ദീന്റെ നായകനായുള്ള പുതിയ ലുക്കിനെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. വടക്കുംനാഥനില്‍ 'കളഭം തരാം' എന്നു തുടങ്ങുന്ന ഗാനരംഗത്തിലെ കാവ്യയെ അനുകരിക്കാന്‍ നോക്കുകയാണ് അനു സിത്താര എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

മധുരം തൂവുന്ന പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍. സംഗീതം വിനു തോമസ്. ലാംപ് മൂവീസുമായി ചേര്‍ന്ന് കോക്കേഴ്സ് ഫിലിംസിന്റെ സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം നീയും ഞാനും എ കെ സാജന്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റു പാട്ടുകളുടെ വരികള്‍ ഹരിനാരായണന്റേതാണ്. ഛായാഗ്രഹണം ക്ലിന്റോ ആന്റണി. സിജു വില്‍സണ്‍, അജു വര്‍ഗീസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജനുവരിയിലാണ് റിലീസ്.

Content Highlights: Neeyum njanum film songs, Anu Sithara, Sharaf U deen