ഗൗതം നാഥിന്റെ സംവിധാനത്തില്‍, ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കി വര്‍ഷിത്ത് രാധാകൃഷ്ണന്റെ  ആലാപനത്തില്‍ നീയാം നിഴലില്‍' എന്ന സംഗീത ആല്‍ബം റിലീസ്സായി.

ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയുമാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയോടൊപ്പം, സ്വപ്നങ്ങളും സ്വാര്‍ത്ഥതയും കൂടെ ചേരുമ്പോള്‍ പ്രണയത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ വളരെ മനോഹരമായി 'നീയാം നിഴലില്‍' കാണിച്ചു തരുന്നു. 

പ്രണയവും ജീവിതവും ആഗ്രഹങ്ങളും സ്വാര്‍ത്ഥതയുമൊക്കെ നേര്‍ക്കുനേര്‍ വരുമ്പോള്‍, പലരും പ്രണയം തിരഞ്ഞെടുക്കുകയാണ് പതിവ്. എന്നാല്‍ താര, തന്റെ ജീവിതത്തെ, അല്ലെങ്കില്‍ തന്റെ സ്വപ്നങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. തന്റെ പങ്കാളിക്ക് അത് മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് പിരിയേണ്ടി വരികയും ചെയ്യുന്നു. കാരണം തന്റെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ അറിയുന്ന ഒരാള്‍ ആയിരിക്കണം തന്റെ പങ്കാളി എന്നുള്ളത് കൊണ്ടാകാം.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഒത്തുചേരലിന് അവളെ കാണാന്‍ ഒരവസരം കിട്ടിയ രാഹുലിന്, തന്റെ തെറ്റിദ്ധാരണ കൊണ്ടുണ്ടായ തെറ്റ് തിരുത്താന്‍ കഴിയുമോ? തീര്‍ച്ചയായും കാണേണ്ട ഒരു മ്യൂസിക്കല്‍ ആല്‍ബം തന്നെയാണ് നീയാം നിഴല്‍- അണിയറ പ്രവര്‍ത്തകര്‍ പുറയുന്നു. നീയാം നിഴലിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോള്‍ ആണ്, കെ.ആര്‍ പാര്‍ത്ഥസാരഥിയാണ് നിര്‍മാണം. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.

Content Highlights: Neeyam Nizhalil, Jubair Muhammed, Aparna Das, Rahul Krishna, Gautham Nath, Varshith Joe Paul