.
ഭാവഗായകന് പി. ജയചന്ദ്രന് സംഗീതസംവിധാനം നിര്‍വഹിച്ച് ആലപിച്ച നീലിമേ... എന്ന മനോഹരഗാനം ശ്രദ്ധേയമാകുന്നു. അമ്പത് കൊല്ലത്തിലേറെയായി മലയാളസിനിമാ-സിനിമേതര സംഗീതരംഗത്ത് സജീവമായ മലയാളികളുടെ പ്രിയഗായകന് ഈണമിട്ട് റിലീസായ ആദ്യഗാനമെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്.
മറ്റൊരു ഗാനത്തിന്റെ റെക്കോഡിങ്ങിന്റെ ഇടവേളയില്‍ ഒപ്പമുണ്ടായിരുന്ന ഗാനരചയിതാവ് ബി.കെ. ഹരിനാരായണനോട് തനിക്ക് ഈണമിടാനായി ഒരു പല്ലവി കുറിക്കാന്‍ ജയചന്ദ്രന് ആവശ്യപ്പെടുകയും അവിചാരിതമായി പിന്നീട് അതൊരു മുഴുനീള ഗാനമായി മാറുകയുമായിരുന്നു. മഞ്ജുവാര്യരുടെ ഫെയ്സ്ബുക്ക് പേജിലൂടെ ജയചന്ദ്രന്റെ 78-ാം പിറന്നാള്‍ ദിവസമാണ് ഗാനം റിലീസ് ചെയ്തത്. ഭാവഗായകന്റെ ആലാപനം പോലെതന്നെ സുഖദവും സുന്ദരവുമായ ഗാനമാണ് നീലിമേ...
ഗാനത്തിന്റെ ദൈര്‍ഘ്യം എഡിറ്റ് ചെയ്തത് സംഗീതസംവിധായകന് ബിജിബാലാണ്. സംഗീതസംവിധായകന് റാം സുരേന്ദര്‍ ഗാനത്തിന്റെ ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചിരുന്നു. വൈബ്സ് മീഡിയയാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. ഗാനത്തിന്റെ പിന്നണിക്കായി ഫ്ളൂട്ട്, സാക്സഫോണ് എന്നിവ റിസനും തബല ശിവനും വായിച്ചിരിക്കുന്നു. സുന്ദറാണ് സൗണ്ട് എന്‍ജിനീയര്‍. ഗാനത്തിന്റെ വിഷ്വല്‍ എഡിറ്റിങ് നിര്‍വഹിച്ചത് രാംദാസ് ആണ്. പോസ്റ്റേഴ്സ് & ടൈറ്റില്‍: ജയറാം രാമചന്ദ്രന് (പോസ്റ്റര്‍വാല), ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന്: ബാലു ആര്. നായര്‍, പാര്‍വതി വാര്യര്‍. കൂടാതെ, വേണു വാര്യര്‍, യൂനിസ് ഖാന്, ഷാജു സൈമണ്‍, ബിനീഷ് ദാമോദര്‍, ഫൈസല്‍ കീഴൂര്‍, ഹരി എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
ഗാനത്തെ കുറിച്ച് ബി.കെ. ഹരിനാരായണന് ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഹൃദ്യമാണ്.
Content Highlights: Neelime song composed and sung by P Jayachandran lyrics by B K Harinarayanan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..